Tag: Malabar News
കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി വനം ഡിവിഷന്‍ ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍
പാലക്കാട്: നെൻമാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫിസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെൻമാറ വനം ഡിവിഷന്‍ ഓഫിസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫിസ്...
പാൽച്ചുരത്തിൽ വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി
കണ്ണൂർ: പാൽച്ചുരം മേഖലയിൽ വീണ്ടും പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ. സംഭവം തുടർക്കഥയായിട്ടും ഇത് പുലി തന്നെയാണോ എന്ന് വനംവകുപ്പ് സ്‌ഥിരീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുലി തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി രാത്രികാല പരിശോധനയും ക്യാമറയും...
ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ റെയ്‌ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കക്കോടി സബ് രജിസ്‌ട്രാർ ഓഫിസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കം സബ് രജിസ്‌ട്രാർ...
നിയമം പാലിച്ചാൽ പെട്രോളടിക്കാൻ 300 രൂപ; വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് റോഡിൽ വണ്ടി ഓടിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നതിന് വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് ഒപ്പം അവർക്ക് പെട്രോൾ അടിക്കാൻ 300...
കർഷകന്റെ മരണം; ഒലിപ്പാറയിൽ കാട്ടുപന്നിയെ കൊല്ലാൻ രണ്ടുപേരെ നിയോഗിച്ച് വനംവകുപ്പ്
പാലക്കാട്: ജില്ലയിലെ ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ള രണ്ടു പേരെ നിയോഗിച്ച് വനംവകുപ്പ്. ഒലിപ്പാറയിൽ കർഷകൻ പന്നിയുടെ കുത്തേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ...
വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
കോഴിക്കോട്: വിദ്യാർഥികൾക്ക് നൽകാനായി പുഴുങ്ങിവെച്ച കോഴിമുട്ടയിൽ അതിമാരകമായ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് പന്തിരാങ്കാവിനടുത്തുള്ള പയ്യടി മീത്തൽ സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് പുഴുങ്ങിവെച്ച മുട്ടയിൽ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെയാണ് അധ്യാപകർ വിഷയം ഭക്ഷ്യസുരക്ഷാ...
മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി അധികൃതർ
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി.
വരും...
അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്
കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് വാസയോഗ്യമല്ലെന്ന് വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്. ഭൂമിക്കടിയിൽ ശക്‌തമായ വെള്ളമൊഴുക്ക് ഉണ്ടാകുന്നതിനാൽ കെട്ടിടത്തിന്റെ തകർച്ചയ്‌ക്ക് വരെ കാരണമാകാമെന്നാണ് വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട്ടിൽ...






































