Wed, Mar 25, 2026
24.1 C
Dubai
Home Tags Malabar News

Tag: Malabar News

അനധികൃത മീൻവിൽപന തടഞ്ഞ പോലീസിനെ കയ്യേറ്റം ചെയ്‌തു; 3 പേർ അറസ്‌റ്റിൽ

കാസർഗോഡ്: മുള്ളേരിയ ടൗണിലെ അനധികൃത മീൻവിൽപന തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്ന് പേർ അറസ്‌റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ (26), നായൻമാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ് (19), അബ്‌ദുൽ ഷമ്മാസ്...

ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് കാർ നിർത്താതെ പോയി; കഞ്ചാവ് സഹിതം മൂന്ന് പേർ പിടിയിൽ

വണ്ടൂർ: ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. അമ്പലപ്പടി പുല്ലൂർ വളവിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ ഓട്ടോയെ തട്ടിത്തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു....

പിടികൂടിയ ടിപ്പറിൽ നിന്ന് മണ്ണ് കാണാതായ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

ചിറ്റൂർ: ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പോലീസ് പിടികൂടിയ ടിപ്പർ ലോറിയിൽ നിന്ന്...

ലഹരിക്കെതിരെ പ്രതികരിച്ചു; തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പുളിപ്പറമ്പ് തോട്ടാറമ്പിൽ ഉല്ലാസ് എന്ന ജസ്‌റ്റിനെയാണ് (32) ഒരു സംഘം ആളുകൾ വീട്ടിൽക്കയറി ആക്രമിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. വീടിന്റെ...

സ്‌കൂളിലേക്ക് പോകാൻ വഴിയില്ല; പനമരത്ത് പാലത്തിനായി വിദ്യാർഥികളുടെ പ്രതിഷേധം

കൽപ്പറ്റ: സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികൾ എത്തിയത് സമര മുഖത്തേക്ക്. വയനാട് പനമരം ഇഞ്ചിമലക്കടവിലെ വിദ്യാർഥികളാണ് സ്‌കൂൾ തുറന്ന ദിവസം തന്നെ സമരവുമായി ഇറങ്ങിയത്. സ്‌കൂളിലേക്കെത്താൻ പാലം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019ലെ...

മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന് പച്ചക്കൊടി

കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിക്ക് പച്ചക്കൊടി. റോഡിന് ആവശ്യമായ സ്‌ഥലം വിട്ടുനൽകാൻ തോട്ടമുടമകൾ സമ്മതം അറിയിച്ചതോടെയാണ് മലയോര മേഖലയുടെ ഏറെ നാളത്തെ റോഡെന്ന സ്വപ്‍നം പൂവണിയാൻ പോകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ...

പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: ജില്ലയിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു. മുനിസിപ്പൽ യൂത്ത് സെക്രട്ടറി കെപി മൻജൂറിനാണ് വെട്ടേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ മൻജൂർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. മൻജൂറിന് ഒപ്പമുണ്ടായിരുന്ന രണ്ട്...

പനിക്ക് മതപരമായ ചികിൽസ; 11-കാരി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ്...
- Advertisement -