കണ്ണൂർ: തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പുളിപ്പറമ്പ് തോട്ടാറമ്പിൽ ഉല്ലാസ് എന്ന ജസ്റ്റിനെയാണ് (32) ഒരു സംഘം ആളുകൾ വീട്ടിൽക്കയറി ആക്രമിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ സംഘം ജസ്റ്റിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടേറ്റ ജസ്റ്റിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു സംഘത്തിനെതിരെ നാട്ടുകാർ പ്രതികരിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് യുവാവിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ക്വട്ടേഷൻ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ജസ്റ്റിന്റെ വീടിനകത്തെ ഫർണിച്ചറും മറ്റും ആക്രമികൾ തകർത്തിട്ടുണ്ട്. വീടിനകത്ത് രക്തപ്പാടുകളും ഉണ്ട്. അതേസമയം, ജസ്റ്റിനൊപ്പം പരിക്കേറ്റ മറ്റൊരാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കൂട്ടി