കണ്ണൂർ: ജില്ലയിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു. മുനിസിപ്പൽ യൂത്ത് സെക്രട്ടറി കെപി മൻജൂറിനാണ് വെട്ടേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ മൻജൂർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. മൻജൂറിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് കൂടി ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
അതേസമയം, ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read: പേരൂർക്കട ദത്ത് വിവാദം; കേസ് വഞ്ചിയൂർ കോടതി ഇന്ന് പരിഗണിക്കും