Tue, Feb 3, 2026
17 C
Dubai
Home Tags News From Malabar

Tag: News From Malabar

കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്‌റ്റേഷനിലെ ജീവനക്കാരനും അസം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ കുന്ദമംഗലത്തെ...

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്‌ഥാന തൊഴിലാളി പിടിയിൽ. നിർമാണ തൊഴിലാളിയായ പശ്‌ചിമബംഗാൾ സോനാപൂർ മാർസ സ്വദേശി അജ്‌മൽ ഹുസൈനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോഴിക്കോട്...

നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി

കാസർഗോഡ്: കുന്നുംകൈ ഏച്ചിലാംകയത്ത് വനംവകുപ്പ് സംഘം ഒമ്പത് നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾ  കീഴടങ്ങി. കുന്നുംകൈ കപ്പാത്തിയിലെ കെവി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ(41), എന്നിവരാണ്...

ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി; വടകരയിൽ ബിജെപി പ്രവർത്തകന് പരിക്ക്

കോഴിക്കോട്: വടകരയിൽ ബിജെപി നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവർത്തകന് പരിക്ക്. പുളിയുള്ളതിൽ പ്രവീണിനാണ്(39) പരിക്കേറ്റത്. ഇയാളുടെ വലത് കൈപ്പത്തി തകർന്നു. വടകര ഓർക്കാട്ടേരി കൈപ്രത്തെ ബസ് സ്‌റ്റോപ്പിനടുത്ത് ഇന്നലെ രാത്രി...

താമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വനപ്രദേശത്ത് കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റേതാണ് മൃതദേഹം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം താമരശ്ശേരി...

കോഴിക്കോട് വിദ്യാർഥികൾ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്‌മി (15) എന്നിവരാണ് മരിച്ചത്. താമരശ്ശേരി ഗവ.വിഎച്ച്‌എസ്‌സി സ്‌കൂളിലെ പത്താം...

താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...

മരുമകൾക്ക് നേരെ ലൈംഗികപീഡനം; 51കാരൻ അറസ്‌റ്റിൽ

വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്‌റ്റിൽ. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞ്...
- Advertisement -