താമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു

By News Desk, Malabar News
Thamarassery Churam,
Representational Image
Ajwa Travels

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വനപ്രദേശത്ത് കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റേതാണ് മൃതദേഹം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകർ കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്ന് താമരശ്ശേരി പോലീസ് പറയുന്നു. സമീപത്ത് നിന്ന് ഒരു ബാഗും ലഭിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. ബന്ധുക്കൾ എത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

Most Read: സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE