ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി; വടകരയിൽ ബിജെപി പ്രവർത്തകന് പരിക്ക്

By Trainee Reporter, Malabar News
Bomb blast in Kozhikode
Representational Image
Ajwa Travels

കോഴിക്കോട്: വടകരയിൽ ബിജെപി നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവർത്തകന് പരിക്ക്. പുളിയുള്ളതിൽ പ്രവീണിനാണ്(39) പരിക്കേറ്റത്. ഇയാളുടെ വലത് കൈപ്പത്തി തകർന്നു. വടകര ഓർക്കാട്ടേരി കൈപ്രത്തെ ബസ് സ്‌റ്റോപ്പിനടുത്ത് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഇയാൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രകടത്തിനിടെ പ്രവീണിന്റെ കൈയിൽ നിന്ന് പടക്കം പൊട്ടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്ത് മികച്ച വിജയം നേടിയതിനെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബിജെപി ഇന്നലെ ആഹ്ളാദ പ്രകടനം നടത്തിയിരുന്നു.

Most Read: അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്ക് ആഴ്‌ചയിൽ 2 ദിവസം മുട്ടയും പാലും നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE