അങ്കണവാടിയിൽ കുഞ്ഞുങ്ങൾക്ക് ആഴ്‌ചയിൽ 2 ദിവസം മുട്ടയും പാലും നൽകും

By Team Member, Malabar News
Egg And Milk Will Be Give To Childrens In 2 Days Evey Week In Anganwadi
Ajwa Travels

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അങ്കണവാടികളിൽ ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായി മന്ത്രി കെഎൻ ബാലഗോപാൽ വ്യക്‌തമാക്കി. ഇതിന്റെ ഭാഗമായി ഇനിമുതൽ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ ആഴ്‌ചയിൽ 2 ദിവസം പാലും മുട്ടയും ഉൾപ്പെടുത്താനാണ് തീരുമാനം. ബജറ്റ് പ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൂടാതെ വിശപ്പ് രഹിത ബാല്യം പദ്ധതിക്കായി 61.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം തന്നെ ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 1.3 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

Read also: കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE