സംസ്‌ഥാന ബജറ്റ് ഇന്ന്; വരുമാന വർധനവ് ലക്ഷ്യം- നികുതി കൂട്ടിയേക്കും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം, നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ എന്നാണ് സംസ്‌ഥാനം ഉറ്റുനോക്കുന്നത്. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, എന്നിവ വർധിപ്പിച്ചേക്കും. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും.

By Trainee Reporter, Malabar News
State Budget Today; Revenue increase target - Taxes may be increased
Ajwa Travels

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം, നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ എന്നാണ് സംസ്‌ഥാനം ഉറ്റുനോക്കുന്നത്. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, എന്നിവ വർധിപ്പിച്ചേക്കും. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും.

സംസ്‌ഥാനത്തിന്റെ ധനപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിനിടെയാണ് ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, പ്രതിസന്ധി മറികടക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ആയിരിക്കും ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകുക. ക്ഷേമ പെൻഷനുകൾ കൂട്ടിയേക്കുമെന്ന സൂചനയും ധനവകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.

സ്‌ത്രീകളുടെ ഉന്നമനത്തിനും, സ്‌ത്രീ-പുരുഷ തുല്യതയ്‌ക്കും പ്രാധാന്യം നൽകുന്ന ഒട്ടേറെ പദ്ധതികളും ഇന്ന് ബജറ്റിൽ അവതരിപ്പിച്ചേക്കും. ക്ഷേമ പെൻഷനിൽ 100 രൂപ വർധനയും ധനമന്ത്രിയുടെ പരിഗണനയിൽ ഉണ്ട്. ഇന്ധനത്തിനൊപ്പം പുതിയ സെസ് ഏർപ്പെടുത്തണമെന്ന ശുപാർശ ധനവകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപ്പിലാക്കിയാലുള്ള ജനരോക്ഷവും സർക്കാർ ഭയക്കുന്നുണ്ട്.

ഭൂനികുതിയും, ന്യായവിലയും കൂടും, ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിർദ്ദേശത്തിനും സാധ്യതയുണ്ട്. പിഴകൾ കൂട്ടും. കിഫ്‌ബി പ്രതിസന്ധിയിൽ ആയിരിക്കെ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യത ഇല്ലെങ്കിലും, നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാമുകളിൽ നിന്നുള്ള മണൽ വാരലും, കെഎസ്ആർടിസിയെ സിഎൻജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം വിഷയങ്ങൾ ബജറ്റിൽ ആവർത്തിച്ചേക്കുമെന്നാണ് സൂചന. സിൽവർലൈൻ, കെ ഫോൺ അടക്കമുള്ള പദ്ധതികളും ബജറ്റിൽ പ്രതിബാധിച്ചേക്കാം.

Most Read: സംസ്‌ഥാനത്ത്‌ 2,434 മയക്കുമരുന്ന് ഇടപാടുകാർ; കൂടുതൽ കണ്ണൂരിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE