Tag: News From Malabar
പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി
കാസർഗോഡ്: ജില്ലയിലെ പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കും മറ്റ് രോഗികൾക്കും ആവശ്യമായ സാക്ഷ്യപത്രം നൽകുന്നില്ലെന്നാണ് പരാതി. പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്ക്...
അകത്തേത്തറയിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടും
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ വിവിധ പ്രദേശങ്ങളിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം. ഇതിനായി മുഖ്യവനപാലകന്റെ അനുമതി തേടാനും പുലി സാന്നിധ്യം പരിഹരിക്കാനും മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം...
മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം വിലവരുന്ന ലഹരി വസ്‌തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായിട്ടുണ്ട്. പോരൂർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്‌മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ്...
ഹണിട്രാപ്പ് വഴി പണം തട്ടിപ്പ്; കോഴിക്കോട് രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ ഹണിട്രാപ്പിനിടെ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ഹണിട്രാപ്പിലൂടെ വിളിച്ചുവരുത്തി പണം തട്ടിയ മാനന്തവാടി വേമം ചീരക്കാട് ഷബാന, കോഴിക്കോട് കോളങ്ങര പീടിക ഫൈജാസ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്‌ച രാത്രിയാണ്...
വയനാട്ടിൽ വീണ്ടും കടുവാ ഭീതി; ഇത്തവണ ഇറങ്ങിയത് സത്രംകുന്നിൽ
വയനാട്: ജില്ലയിൽ വീണ്ടും കടുവാ ഭീതി. ബത്തേരി നഗരത്തിന് സമീപമുള്ള ജനവാസ മേഖലയായ സത്രംകുന്നിലാണ് വീണ്ടും കടുവാ സാന്നിധ്യം സ്‌ഥിരീകരിച്ചത്. മേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് തവണ കടുവയെ കണ്ടതായി പ്രദേശവാസിയായ രാംദാസ്...
പാലക്കാട് കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
പാലക്കാട്: ജില്ലയിലെ മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് ആഴ്‌ചകളോളം പഴക്കമുള്ള നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം...
എഡിഎസിനെ തിരഞ്ഞെടുത്തതിൽ തർക്കം; കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം
കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചതായി പരാതി. വെള്ളയിൽ കോർപറേഷൻ ഓഫിസിലാണ് അറുപത്തേഴാം വാർഡിലെ ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. എഡിഎസിനെ തിരഞ്ഞെടുത്തതിൽ ഉണ്ടായ ക്രമക്കേടാണ്...
രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു
മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...






































