എഡിഎസിനെ തിരഞ്ഞെടുത്തതിൽ തർക്കം; കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം

By Trainee Reporter, Malabar News
Kudumbasree members protest
Ajwa Travels

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചതായി പരാതി. വെള്ളയിൽ കോർപറേഷൻ ഓഫിസിലാണ് അറുപത്തേഴാം വാർഡിലെ ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. എഡിഎസിനെ തിരഞ്ഞെടുത്തതിൽ ഉണ്ടായ ക്രമക്കേടാണ് പ്രതിഷേധത്തിന് കാരണം.

കഴിഞ്ഞ ദിവസം വാർഡിലെ 59 കുടുംബശ്രീ യൂണിറ്റുകളിൽ ഉള്ളവർ യോഗം ചേർന്ന് എഡിഎസിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, തിരഞ്ഞെടുത്ത ആളിനെ ഒഴിവാക്കി ഉദ്യോഗസ്‌ഥർ രജിസ്‌റ്ററിൽ മറ്റൊരാളുടെ പേര് എഴുതി ചേർത്തിരുന്നു.  ഇതേതുടർന്നാണ് കുടുംബശ്രീ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾ തമ്മിലും ഏറെ നേരം വാക്കുതർക്കമുണ്ടായി. ഇരുനൂറോളം പേരാണ് പ്രതിഷേധിക്കാനെത്തിയത്. ഉദ്യോഗസ്‌ഥർ എഴുതി ചേർത്ത ആളെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഓഫിസിൽ എത്തിയിരുന്നു. ഇവർ തമ്മിൽ ഏറെ നേരം വാക്കുതർക്കത്തിൽ ഏർപ്പെട്ടു. അതേസമയം, എഴുതിയ പേര് മാറ്റാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്‌ഥർ.

Most Read: രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE