Mon, Oct 20, 2025
34 C
Dubai
Home Tags Omicron

Tag: Omicron

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഇന്നലെ മാത്രം 19 പേർക്കാണ്...

ഒമൈക്രോൺ; പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെലങ്കാന

ഹൈദരാബാദ്: ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതു പരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ 415 ആയി; മഹാരാഷ്‌ട്രയിൽ ആശങ്ക

ന്യൂഡെൽഹി: രാജ്യത്ത് ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്‌തി നേടി. ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌ മഹാരാഷ്‌ട്രയിലാണെന്നും മന്ത്രാലയം അറിയിച്ചു....

ഒമൈക്രോൺ; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡും ഒമൈക്രോണും വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം 10 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കോവിഡ് വ്യാപനം കൂടിയ സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ സംസ്‌ഥാനങ്ങളിലും ആണ് കേന്ദ്രത്തിന്റെ വിദഗ്‌ധ സംഘം സന്ദർശനം നടത്തുന്നത്....

ഒമൈക്രോണ്‍; ദുബായില്‍നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ

മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും....

ഒമൈക്രോൺ; കൂടുതൽ ജാഗ്രത വേണം- ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ക്രിസ്‌മസ്, ന്യൂ- ഇയർ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗ നിർദ്ദേശം ഇറക്കിയേക്കും എന്നാണ് സൂചന. ക്‌ളസ്‌റ്ററുകൾ കേന്ദ്രീകരിച്ചുള്ള...

ഉത്തരാഖണ്ഡിൽ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട് ചെയ്‌തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോവിഡിന്റെ വകഭേദമായ ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോർട് ചെയ്‌തു. ബുധനാഴ്‌ചയാണ് ഡെറാഡൂണിൽ ഒരാൾക്ക് രോഗബാധ സ്‌ഥിരീകരിച്ചത്‌. ആവശ്യമെങ്കിൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വൈറസ്...

സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുകെയിൽ നിന്നെത്തിയ രണ്ടുപേർക്കും...
- Advertisement -