Tag: palakkad news
ആനയെ ഇറക്കുന്നതിനിടെ വാഹനത്തിന് ഇടയിൽ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം
പാലക്കാട്: ഉൽസവ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ, വാഹനത്തിനും ആനയ്‌ക്കിടയിലും കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. മേലാർകോട് കമ്പോളത്തിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെ...
ഷോജോയുടേത് തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ച് പ്രാഥമിക നിഗമനം
പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ (55) പാലക്കാട് എക്‌സൈസ്...
ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം
പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച്...
പാലക്കാട് വാഹനാപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...
വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ചു; സാഹസിക രക്ഷാപ്രവർത്തനം
പാലക്കാട്: വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചതോടെ സാഹസിക രക്ഷാപ്രവർത്തനം നടത്തി പുതൂർ റാപ്പിഡ് റെസ്‌പോൺസ് ടീം. യാദൃശ്‌ചികമായി അതുവഴിയെത്തിയ ആർആർടി ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാഹനവും അകത്തുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്. അട്ടപ്പാടി...
വെന്തുരുകി പാലക്കാട്; മാർച്ചോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്ന് മുന്നറിയിപ്പ്
പാലക്കാട്: ഫെബ്രുവരി മാസത്തിൽ തന്നെ വെന്തുരുകുകയാണ് പാലക്കാട് ജില്ല. മാർച്ച് മാസത്തോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇടമഴ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ മാസം തന്നെ...
അട്ടപ്പാടി വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറുമണിക്കാണ് സംഘം സുരക്ഷിതമായി താഴെയെത്തിയത്. കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയ സംഘമാണ് സത്തിക്കൽ മലയിൽ കുടുങ്ങിയത്. തുടർന്ന് രാത്രി 11.45ന്...
പാലക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു
പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാറാണ് (56) മരിച്ചത്. വട്ടമല ഇറക്കത്തിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന...





































