പാലക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

By Trainee Reporter, Malabar News
accident at palakkad
Representational Image
Ajwa Travels

പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാറാണ് (56) മരിച്ചത്. വട്ടമല ഇറക്കത്തിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിലൂടെ 15 അടിയോളം താഴ്‌ചയിലേക്ക് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. വിജയകുമാർ സംഭവ സ്‌ഥലത്ത്‌ തന്നെ മരിച്ചു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ചികിൽസയുമായി ബന്ധപ്പെട്ടു കരുവാരക്കുണ്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൂടെ ഭാര്യ രാജലക്ഷ്‌മിയും മകൻ അമൃതാനന്ദനും ഉണ്ടായിരുന്നു. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ടാപ്പിങ് തൊഴിലാളികളും നാട്ടുകാരുമാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE