വെന്തുരുകി പാലക്കാട്; മാർച്ചോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്ന് മുന്നറിയിപ്പ്

By Trainee Reporter, Malabar News
Rising-Temperature
Rep. Image
Ajwa Travels

പാലക്കാട്: ഫെബ്രുവരി മാസത്തിൽ തന്നെ വെന്തുരുകുകയാണ് പാലക്കാട് ജില്ല. മാർച്ച് മാസത്തോടെ ചൂട് 40 ഡിഗ്രിയിൽ എത്തുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. ഇടമഴ ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ മാസം തന്നെ പാലക്കാട്ടുകാർ ശരിക്കും വിയർത്ത് കുളിക്കുകയാണ്.

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് പാലക്കാടിന്റെ താപനില. മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. രാവിലെ പത്തുമണി ആകുമ്പോഴേക്കും നട്ടുച്ച ചൂടാണ് അനുഭവപ്പെടുന്നത്. പുലർച്ചെ വരെ നല്ല തണുത്ത കാറ്റും. പിന്നീട് കൊടുംവെയിലിലേക്ക് ഇറങ്ങി നടക്കുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങളും കൂടുന്നതായാണ് വിവരം. ഈ പോക്ക് പോയാൽ മാർച്ച് പകുതിയോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് വിലയിരുത്തൽ.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE