ലഹരിക്കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം

By Trainee Reporter, Malabar News
shojo
Ajwa Travels

പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതി പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലാണ് ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുകിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ ഇന്നലെ വൈകിട്ടാണ് ഷോജോയെ വീട്ടിൽ നിന്ന് എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്.

തുടർന്ന് രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സ്‌റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നും സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Most Read| ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; രാംനാഥ്‌ കോവിന്ദ് സമിതി ഇന്ന് റിപ്പോർട് സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE