Tag: palakkad news
ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു
പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....
കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു
പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ...
ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്‍...
തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ...
ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ
പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...
മുണ്ടൂരിൽ താപനില 41 ഡിഗ്രി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട് : ജില്ലയിലെ താപനിലയിൽ ക്രമാതീതമായ ഉയർച്ച തുടരുന്നു. മുണ്ടൂർ ഐആർടിസിയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ താപനില 40.5 ഡിഗ്രിയായിരുന്നു. ജില്ലയിലെ നിലവിലത്തെ ശരാശരി താപനില 37.6...
അട്ടപ്പാടിയിൽ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
അഗളി: അട്ടപ്പാടി ഗൂളിക്കടവിൽ പത്ത് ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. തലച്ചിറ വീട്ടിലെ ആന്റണി (57) എന്നയാളാണ് വ്യാഴാഴ്‌ച അഗളി പോലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് നിന്നും വാങ്ങുന്ന വിദേശമദ്യം...
തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് നാളെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ
പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പാലക്കാട് എത്തും. കിലോമീറ്ററുകൾ നീളുന്ന റോഡ് ഷോയാണ് അദ്ദേഹം ജില്ലയിൽ നടത്തുന്നത്. പാലക്കാട് ടൗൺ മുതൽ തൃത്താലവരെ...






































