അട്ടപ്പാടിയിൽ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
arrest
Representational Image

അഗളി: അട്ടപ്പാടി ഗൂളിക്കടവിൽ പത്ത് ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. തലച്ചിറ വീട്ടിലെ ആന്റണി (57) എന്നയാളാണ് വ്യാഴാഴ്‌ച അഗളി പോലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് നിന്നും വാങ്ങുന്ന വിദേശമദ്യം അട്ടപ്പാടിയിൽ കൊണ്ടുവന്ന് മൂന്നിരട്ടി വിലക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

അഗളി എഎസ്‌പി പദം സിങ്ങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സിഐ പിഎസ് മഞ്‌ജിത് ‌ലാൽ, എസ്‌ഐ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദേശമദ്യം പിടികൂടിയത്.

Read also: പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്‌ബിയിൽ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE