ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു

By News Desk, Malabar News
Malabarnews_chamravattam road accidents
Representational image
Ajwa Travels

പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്. പുലർച്ചെ 5 മണിക്കാണ് സംഭവം.

ടാങ്കർ ലോറി സുരക്ഷിതമാണ്. അപകടത്തില്‍ ടാങ്കര്‍ ലോറിയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയും പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഗ്യാസ് ടാങ്കറുമാണ് കൂട്ടിയിടിച്ചത്. ഉടനെ തന്നെ ലോറിക്ക് തീ പിടിക്കുകയും കത്തി നശിക്കുകയുമായിരുന്നു.

Read Also: പെരിയ ഇരട്ടക്കൊലക്കേസ്; റിമാൻഡ് പ്രതികളുടെ ചോദ്യം ചെയ്യൽ സിബിഐ പൂർത്തിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE