തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് നാളെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

By Team Member, Malabar News
rahul gandhi
Representational Image

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പാലക്കാട് എത്തും. കിലോമീറ്ററുകൾ നീളുന്ന റോഡ് ഷോയാണ് അദ്ദേഹം ജില്ലയിൽ നടത്തുന്നത്. പാലക്കാട് ടൗൺ മുതൽ തൃത്താലവരെ നടത്തുന്ന റേ‍ാഡ് ഷേ‍ാക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ അറിയിച്ചു.

നാളെ ഉച്ചക്ക് 12 മണിയോടെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധി കേ‍ാട്ടമൈതാന കവാടം മുതൽ എസ്ബിഐ ജംഗ്ഷൻ വരെ നടത്തുന്ന റേ‍ാഡ് ഷേ‍ായിൽ 20 മിനിറ്റ് പ്രസംഗിക്കും. അവിടെ നിന്നും കെഎസ്ആർടിസി, നൂറണി, മേലാമുറി, മേൽപ്പറമ്പ് വഴി പത്തിരിപ്പാല, ഒറ്റപ്പാലത്തൂകൂടി തൃത്താലവരെ സഞ്ചരിച്ച ശേഷം കൂറ്റനാട് ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് റോഡ് ഷോയുടെ സമാപന സമ്മേളനം നടക്കും. വൈകിട്ട് 3 മണിക്കാണ് സമാപന സമ്മേളനം.

Read also : സർക്കാരിനെ വെട്ടിലാക്കി സോളാറിൽ ക്രൈംബ്രാഞ്ച്; ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE