Tag: Pravasilokam_USA
ജോർജ് ഫ്ളോയിഡ് കൊലപാതകം; മുഖ്യപ്രതിക്ക് ഇരുപത്തിരണ്ടര വർഷം തടവ്
ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ...
യുഎസിൽ ടിക് ടോക്കും വി ചാറ്റും നിരോധിച്ച നടപടി ബൈഡൻ റദ്ദാക്കി
ന്യൂയോർക്ക്: ടിക് ടോക്ക്, വി ചാറ്റ് ഉൾപ്പെടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്‌റ്റോറുകളിൽ നിന്ന്...
കാലിഫോർണിയയിൽ വെടിവെയ്‌പ്; 8 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: സാൻ ജോസിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയയിലെ സാന്റാക്ളാര വാലി റെയിൽവേ യാർഡിലെ ജീവനക്കാരനാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സാൻ ജോസിലെ പബ്ളിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിലാണ്...
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിച്ചു
ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലെത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തും. മുതിർന്ന ഉദ്യോഗസ്‌ഥരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്‌ച നടത്തും. യുഎൻ സെക്യൂരിറ്റി...
കോവിഡ്; അമേരിക്കയില്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍; അനുമതിയായി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ 15 വയസുവരെ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) തിങ്കളാഴ്‌ച അനുമതി നല്‍കി. ഫൈസര്‍-ബയോടെക്...
ആറാം ക്‌ളാസുകാരി തോക്കുമായി എത്തി; സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിൽ ആറാം ക്‌ളാസുകാരി സ്‌കൂളിൽ എത്തിയത് നിറതോക്കുമായി. സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത കുട്ടി സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വടക്കു പടിഞ്ഞാറൻ യുഎസ് സംസ്‌ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന്...
എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക
വാഷിങ്ടൺ: കോവിഡ് വാക്‌സിൻ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് അമേരിക്കയുടെ നിർണായക തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ച വിലക്കില്‍ ഇളവുകളുമായി അമേരിക്ക
വാഷിംഗ്‌ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില്‍ നിന്ന് വിദ്യാര്‍ഥികള്‍, സര്‍വകലാശാല അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
യുഎസ് സ്‌റ്റേറ്റ്...






































