വാഷിങ്ടൺ: കോവിഡ് വാക്‌സിൻ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് അമേരിക്കയുടെ നിർണായക തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് അമേരിക്ക ലോകാരോഗ്യ സംഘടനയിൽ അറിയിക്കും.
ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു. അമേരിക്കൻ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്‌തു. ചരിത്രപരമെന്നാണ് തീരുമാനത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്.
ലോക വ്യാപാര സംഘടന മേധാവി ജനറൽ എൻഗോസി ഓകാൻജോ ഇവെയാല വികസിത-വികസ്വര രാജ്യങ്ങളുടെ അംബാസിഡർമാരുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. താൽകാലികമായാണ് വാക്‌സിൻ പേറ്റന്റിൽ ഇളവ് നൽകുന്നത്. ഇന്ത്യ-ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയിൽ അവതരിപ്പിച്ചിരുന്നു.
Read also: കനത്ത മഴയും കാറ്റും; ഒമാനിലെ ബാത്തിന മേഖലയിൽ ജാഗ്രതാ നിർദ്ദേശം