Tag: Saudi News
പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ 269 തൊഴിലുകളിൽ സൗദിവൽക്കരണം
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വരുന്നു. അക്കൗണ്ടിങ്, എൻജിനിയറിങ് ഉൾപ്പടെ സ്വകാര്യ മേഖലയിലെ 269 തൊഴിലുകളിലാണ് സൗദിവൽക്കരണം വരുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.
വാണിജ്യ മന്ത്രാലയവുമായി...
സൗദിയിൽ ട്രാഫിക് പിഴയിൽ ഇളവ്; സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രം
ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ എന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പിഴകൾ അടയ്‌ക്കൽ...
ഹജ്‌ജ് സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ചു
മക്ക: ഹജ്‌ജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വിസാ കാലാവധി 160 ദിവസമാക്കി വർധിപ്പിച്ച് സൗദി അറേബ്യ. നേരത്തെ 90 ദിവസമായിരുന്നു. ഹജ്‌ജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വിസയിൽ കൊണ്ടുവരിക.
മുന്നൊരുക്കത്തിന്...
സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്
റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോയ റയ്‌യാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന...
വമ്പൻ പ്രഖ്യാപനം; ഒറ്റ രജിസ്‌ട്രേഷനിൽ സൗദിയിൽ എവിടെയും ബിസിനസ് ചെയ്യാം
റിയാദ്: സൗദി അറേബ്യയുടെ മുഖച്ഛായ അടിമുടി മാറുന്ന വമ്പൻ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികൾക്കും വ്യവസായികൾക്കും സൗദിയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സിആർ) മതിയെന്നാണ്...
പെരിന്തൽമണ്ണ സ്വദേശി 39കാരൻ ദമാം വിമാനത്താവളത്തിൽ മരണപ്പെട്ടു
മലപ്പുറം: ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. യാത്ര മുടങ്ങിയതിൽ മനംനൊന്ത് വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു എന്നും വിവരമുണ്ട്. ഉച്ചയ്ക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു ഇദ്ദേഹം.
എന്നാൽ...
ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി ബാലന്റെ കുടുംബം; റഹീമിന്റെ മോചനം ഉടൻ
കോഴിക്കോട്: 18 വർഷമായി സൗദി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ...
അബ്‌ദുൽ റഹീമിന്റെ മോചനം; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു
കോഴിക്കോട്: 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനം ആവശ്യപ്പട്ട് നൽകിയ ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. റഹീമിന്റെ ബന്ധുക്കളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ദയാധനം നൽകാൻ തയ്യാറാണെന്നും...






































