മലപ്പുറം: ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. യാത്ര മുടങ്ങിയതിൽ മനംനൊന്ത് വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു എന്നും വിവരമുണ്ട്. ഉച്ചയ്ക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു ഇദ്ദേഹം.
എന്നാൽ എമിഗ്രേഷനിൽ പരിശോധിച്ചപ്പോൾ എക്‌സിറ്റ്-റീ എൻട്രി അടിച്ചിരുന്നില്ല. റീ എൻട്രി അടിച്ചുവരാൻ എമിഗ്രേഷൻ ഉദ്യോഗസ്‌ഥൻ നിർദ്ദേശിച്ചത് അനുസരിച്ച് സ്പോൺസറെ വിളിക്കാൻ പുറത്തേക്കു പോയി. ഇതിനിടെ വിമാനത്താവളത്തിന്റെ രണ്ടാം നിലയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നും അതല്ല നാട്ടിലേക്ക് പോകാൻ സാധിക്കാതെ വരുമോ എന്ന വിഷമത്തിൽ കെട്ടിടത്തില്‍നിന്ന് ചാടി ആത്‍മഹത്യ ചെയ്‌തതാണ് എന്നും സൂചനയുണ്ട്.
പാസ്‌പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതായി സ്‌ഥിരീകരണമുണ്ട്. 17 വര്‍ഷത്തോളമായി പ്രവാസിയായ ശിഹാബ് ഭാര്യയ്‌ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്‌ച മുന്‍പ് ശിഹാബ് മാത്രം സൗദിയിലേക്ക് മടങ്ങി. സഫ്‌റീനയാണ് ഭാര്യ. സന്‍ഹ സഫിയ, ഷഹ്‌സാന്‍ എന്നിവരാണ് മക്കൾ. സഹോദരങ്ങള്‍: ഫൗസിയ, ഫസീന. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.
NATIONAL | ബിരേൻ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി