Tag: Technology news
മൊബൈൽ ഫോൺ നിലവിൽ വന്നിട്ട് 50 വർഷം
ലോക ചരിത്രത്തിൽ തന്നെ സുപ്രധാനമായ ഒരു ദിനമാണ് ഏപ്രിൽ മൂന്ന് അതായത് നാളെ. 1973 ഏപ്രിൽ മൂന്നാം തീയതിയാണ് ലോകത്തെ തന്നെ കീഴ്‌മേൽ മറിച്ച മൊബൈൽ ഫോണിന്റെ ചരിത്രത്തിലെ നിർണായക ദിനം. അന്നാണ്...
രണ്ടാംഘട്ട പിരിച്ചുവിടൽ; ആമസോണിൽ നിന്ന് 9,000 ജീവനക്കാർ കൂടി പുറത്തേക്ക്
വാഷിങ്ടൺ: സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്‌ഥാപനങ്ങളിൽ ഒന്നായ ആമസോൺ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു. 9000 ജീവനക്കാരെ കൂടി പിരിച്ചു വിടാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചിലവ് കുറയ്‌ക്കൽ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ തീരുമാനമെന്നാണ്...
ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും
ബെംഗളൂരു: സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ. 20 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുക. അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും. ബെംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ...
12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്
ന്യൂഡെൽഹി: ചൈനീസ് സ്‌മാർട് ഫോൺ നിർമാതാക്കളുടെ 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്....
ട്വിറ്റർ ബ്‌ളൂ; ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്ക് നാവിഗേഷൻ കസ്‌റ്റമൈസ് ചെയ്യാൻ സൗകര്യം
ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ' ട്വിറ്റർ ബ്‌ളൂ'വിന്റെ ഭാഗമാകുന്ന ആൻഡ്രോയിഡ് ഉപഭോക്‌താക്കൾക്കും ആപ്പിലെ നാവിഗേഷൻ ബാർ താൽപര്യം അനുസരിച്ച് നാവിഗേഷൻ കസ്‌റ്റമൈസ് ചെയ്യാം.
നേരത്തെ ഈ ഫീച്ചർ ആപ്പിളിന്റെ ഐഒഎസ് ഉപകരണങ്ങളിൽ മാത്രമേ ലഭിച്ചിരുന്നുള്ളൂ....
യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകളും; പ്രയോജനങ്ങൾ നിരവധി
യുണിഫൈഡ് പേയ്‌മെന്റ് (യുപിഐ) സംവിധാനം വഴി ഇനി ക്രെഡിറ്റ് കാർഡുകളും ബന്ധിപ്പിക്കാം. റൂപെ ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടർന്ന് വിസ, മാസ്‌റ്റർ കാർഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ...
സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങൾക്ക് കടിഞ്ഞാൺ; നീക്കങ്ങൾ തുടങ്ങി സർക്കാർ
ന്യൂഡെൽഹി: സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്‌ഥാപനങ്ങളുടെയും തീരുമാനങ്ങൾക്ക് മേൽ അധികാരമുള്ള പ്രത്യേക പാനൽ രൂപീകരിക്കാനൊരുങ്ങി സർക്കാർ. വൻകിട സാങ്കേതിയ സ്‌ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ്...
റീചാർജ് ചെയ്യാൻ വൈകേണ്ട; ദീപാവലിയോടെ നിരക്കുകൾ ഉയർത്താൻ ടെലി കമ്പനികൾ
ദീപാവലിയോടെ പ്രീപെയ്‌ഡ് പ്‌ളാനുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്....