Tue, Oct 21, 2025
29 C
Dubai
Home Tags Thrissur Pooram 2024

Tag: Thrissur Pooram 2024

തൃശൂർ പൂരം കലക്കൽ; അന്വേഷണ റിപ്പോർട് ഡിജിപിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഒരാഴ്‌ചക്കകം നൽകേണ്ട റിപ്പോർട്ടാണ് അഞ്ചുമാസത്തിന് ശേഷം കൈമാറിയത്. റിപ്പോർട് ചൊവ്വാഴ്‌ചക്കകം സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി...

തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന, പോലീസിന് വീഴ്‌ച; വിഎസ് സുനിൽ കുമാർ

തൃശൂർ: പൂരം നടത്തിപ്പ് അലങ്കോലമാക്കിയതിൽ ഗൂഢാലോചന ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്‌ഥാനാർഥിയുമായ വിഎസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പോലീസിന് കൃത്യമായ വീഴ്‌ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന്...

പൂരം നടത്തിപ്പ്; തൃശൂരിൽ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കളക്‌ട്രേറ്റിൽ നാളെ രാവിലെ പത്തിനാണ് യോഗം. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരെയും...

തൃശൂർ പൂരം, വ്യാപക പരാതികൾ; കമ്മീഷണർ അങ്കിത് അശോകിനെ സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

തൃശൂർ: തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക്, അസിസ്‌റ്റന്റ്‌ കമ്മീഷണർ സുദർശൻ എന്നിവരെ അടിയന്തിരമായി സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ വ്യാപകമായി...

തൃശൂർ പൂരം നടത്തിപ്പിൽ പോലീസിന് വീഴ്‌ചയോ? പരിശോധിക്കാൻ നിർദ്ദേശം

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനിടെ ഉണ്ടായ അപാകതകളിൽ പോലീസിന് വീഴ്‌ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട് നൽകും. റിപ്പോർട് ലഭിച്ചയുടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി...

തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; പാറമേക്കാവ് വെടിക്കെട്ട് നടത്തി

തൃശൂർ: അനിശ്‌ചിതത്വത്തിന് ഒടുവിൽ നിർത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ 6.30ന് ആയിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട്. എട്ടിനും എട്ടരയ്‌ക്കും ഇടയിൽ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന്...

തൃശൂർ പൂരം ഇന്ന്; വർണ്ണവാദ്യ മേളങ്ങളുടെ ആഘോഷ തിമർപ്പിൽ നാടും നഗരവും

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഉച്ചയോടെ തെക്കേ...

തൃശൂർ പൂരം; ആനയും ആൾക്കൂട്ടവും തമ്മിൽ ആറ് മീറ്റർ ദൂരം വേണം- ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം നടത്തിപ്പിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പടെ ഒന്നും പാടില്ലെന്നും...
- Advertisement -