Mon, Oct 20, 2025
34 C
Dubai
Home Tags UA Khader

Tag: UA Khader

‘ഖാദർ പെരുമ’; പ്രിയ എഴുത്തുകാരനെ അനുസ്‌മരിക്കുന്ന പരിപാടി നാളെ ആരംഭിക്കും

കോഴിക്കോട്: എഴുത്തുകാരൻ യുഎ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച്‌ കേരള സാഹിത്യ അക്കാദമി ‘ഖാദർ പെരുമ’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും. 11,12 തീയതികളിൽ കോഴിക്കോട്‌ ടൗൺ ഹാളിൽ വച്ചാണ് പരിപാടി....

പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു

കോഴിക്കോട്: പരേതനായ പ്രമുഖ സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. യുഎ ഖാദർ...

സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; കഥയുടെ ഖാദറിന് വിട

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യു എ ഖാദറിന് വിട. സംസ്‌കാരം കൊയിലാണ്ടി തിക്കോടിയിലെ മീത്തലെപള്ളി ഖബർ സ്‌ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി...

‘തൃക്കോട്ടൂരിന്റെ പെരുമ ഉയർത്തിയ കഥാകാരന് ആദരാഞ്‌ജലികൾ’; സ്‌പീക്കർ

തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരൻ യുഎ ഖാദറിന് ആദരാഞ്‌ജലികളുമായി സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പ്രിയ എഴുത്തുകാരനെ ഓർത്തെടുത്തത്. ബാല്യത്തില്‍ തന്റെ അച്ഛന്റെ കൈപിടിച്ച് എത്തിയ കൊച്ചു ഗ്രാമത്തിന്റെ ആത്‌മാവ് തൊട്ടറിഞ്ഞ്,...

തൃക്കോട്ടൂർ പെരുമയുടെ കഥാകാരന് വിട

തൃക്കോട്ടൂർ: ബർമ്മയിൽ നിന്നും ഏഴാം വയസിൽ കേരളത്തിലേക്ക് പറിച്ചു നടപ്പെട്ട ഒരു ബാലൻ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായി വളർന്നത് ഒരു നിയോഗം തന്നെയാവാം. പഴയ ബർമ്മയിലെ ഇറവാഡി നദിക്കരയിൽ നിന്ന്...

മലയാള സാഹിത്യത്തിന് നികത്താനാവാത്ത നഷ്‌ടം; യുഎ ഖാദറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

കണ്ണൂർ: മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്‌ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോൻമുഖവുമായ നിലപാട് കൈക്കൊള്ളുകയും...

പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി

കോഴിക്കോട്: ചെറുകഥാകൃത്തും പ്രശസ്‌ത നോവലിസ്‌റ്റുമായ യുഎ ഖാദർ അന്തരിച്ചു. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര'ത്തിലേക്ക് മാറ്റി. നോവലുകളും...

യുഎ ഖാദർ ആശുപത്രിയിൽ

കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്. കുറച്ച് ദിവസം...
- Advertisement -