Tag: wayanad news
വയനാട്ടില്‍ വ്യാപാരി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ കെഎസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഷിജുവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി
വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. എന്നാൽ മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല എന്നും കളക്‌ടർ...
കൽപറ്റ ബൈപ്പാസ് നിർമാണത്തിൽ വീഴ്‌ച; രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: വയനാട് കൽപറ്റ ബൈപ്പാസ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. അസിസ്‌റ്റൻഡ് എഞ്ചിനീയറെയും അസിസ്‌റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്.
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേതാണ്...
വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു
പുൽപ്പള്ളി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വയനാട് മുട്ടിൽ വരോട് ഇന്ന് രാവിലെ...
ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണം; ഏഴ് പേർ അറസ്‌റ്റിൽ
വയനാട്: കൽപറ്റയിൽ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസിൽ ഏഴുപേർ അറസ്‌റ്റിൽ. കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ ഉൾപ്പടെ അറസ്‌റ്റിലായ പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച...
സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: നല്ലൂർനാട് അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൻ സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ...
കൽപ്പറ്റ നഗരത്തിൽ ഇന്ന് സിപിഎം മാർച്ച്
വയനാട്: ജില്ലയിലെ വ്യാപക കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത്...
കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം
വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ...






































