വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി

By Team Member, Malabar News
Holidays For Schools That Functioning As Relief Camps In Wayanad
Ajwa Travels

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. എന്നാൽ മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി ബാധകമായിരിക്കില്ല എന്നും കളക്‌ടർ കൂട്ടിച്ചേർത്തു. അതേസമയം ജില്ലയിൽ നിലവിൽ കാലവർഷം ശക്‌തമായി തുടരുകയാണ്.

കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലെ കൊട്ടിയൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് അവധി. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കൂടുതൽ ശക്‌തി പ്രാപിക്കുക. ഇതേ തുടർന്ന് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.

Read also: അതിതീവ്ര മഴയും വെള്ളപ്പൊക്കവും; വടക്ക് പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE