Tag: wayanad news
വയനാട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്
വയനാട്: ജില്ലയിലെ കണിയാമ്പറ്റയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ മാനന്തവാടി റൂട്ടിൽ...
ലഹരിമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ പിടിയിൽ
വയനാട്: ജില്ലയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് നടക്കാവ് കച്ചേരി സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദ്(24), ബിസ്‌മില്ല വീട്ടിൽ കെകെ ഷഹീർ(38) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് ബൈക്കിൽ...
വയനാട്ടിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
എംഡിഎംഎയ്‌ക്ക് പുറമേ കഞ്ചാവ്, ഹാഷിഷ് ഓയിൽ,...
അടിസ്‌ഥാന സൗകര്യങ്ങളില്ല; സഞ്ചാരികളെത്താതെ ഫാന്റം റോക്ക്
വയനാട്: വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ജില്ലയിലെ ഫാന്റം റോക്കിൽ അടിസ്‌ഥാന സൗകര്യങ്ങൾ പേരിന് പോലും ലഭ്യമല്ല. അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ് പതിവ്. സുരക്ഷാ സംവിധാനങ്ങളോ, വഴികാട്ടികളോ ഇല്ലാത്തതിനാൽ...
കുരങ്ങുപനി; വനാതിർത്തി ഗ്രാമങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
വയനാട്: ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. വനംവകുപ്പിന്റെ സഹകരണത്തോടെ ദാസനക്കര, പാക്കം, കുറുവ, ചേകാടി, പന്നിക്കല്‍, വെട്ടത്തൂര്‍, കട്ടക്കണ്ടി, കണ്ടാമല,...
അന്തർ സംസ്‌ഥാന ബസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു
വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രാൻസ്‌പോർട് കോർപറേഷൻ ബസുകൾ ഇരു സംസ്‌ഥാനങ്ങളിലേക്കും സർവീസുകൾ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മലപ്പുറം-വയനാട് അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല് താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി...
യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; പ്രതിഷേധത്തിന് ഒരുങ്ങി കുടുംബം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി മനുഷ്യാവകാശ പ്രവർത്തകർ. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്....
മേപ്പാടി-ചൂരൽമല റോഡ് താൽക്കാലികമായി സഞ്ചാര യോഗ്യമാക്കും
കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിനുള്ള റീ ടെൻഡർ നടപടികൾ വൈകുമെന്നതിനാൽ റോഡ് താൽക്കാലികമായി പാച്ച് വർക്കുകൾ നടത്തി സഞ്ചാര യോഗ്യമാക്കും. ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്....





































