വയനാട്: ജില്ലയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് നടക്കാവ് കച്ചേരി സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദ്(24), ബിസ്‌മില്ല വീട്ടിൽ കെകെ ഷഹീർ(38) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് ബൈക്കിൽ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽ വച്ച് വാഹന പരിശോധനക്കിടെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
21 ഗ്രാം എംഡിഎംഎ, 2.40 ഗ്രാം ഹഷീഷ് ഓയിൽ, 35 ഗ്രാം കഞ്ചാവ്, 4 ലഹരി ഗുളികകൾ എന്നിവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്‌പെക്‌ടർ എആർ നിഗീഷ്, പ്രിവന്റീവ് ഓഫീസർ ജി അനിൽകുമാർ, സിഇഒമാരായ മൻസൂർ അലി, എംസി സനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Read also: തലശ്ശേരി-മൈസൂർ റെയിൽവേ പാത; ബത്തേരിയിൽ സർവേ നടപടികൾക്ക് തുടക്കം