മലയാളി നഴ്‌സിങ് വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെയാണ് (19) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
Adithyan
ആദിത്യൻ

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയായ ആദിത്യനെയാണ് (19) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.

നാലുപേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് ഒപ്പമുള്ളവർ കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്‌റ്റൽ മുറിയിൽ ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് കോളേജിൽ വിവരം അറിയിക്കുകയായിരുന്നു. കോളേജ് അധികൃതർ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്‌തമല്ല.

Most Read| കേരളം യുഡിഎഫിന് ‘കൈ’ കൊടുക്കും; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE