തലശ്ശേരി-മൈസൂർ റെയിൽവേ പാത; ബത്തേരിയിൽ സർവേ നടപടികൾക്ക് തുടക്കം

By Trainee Reporter, Malabar News
Thalassery-Mysore railway
Representational Image
Ajwa Travels

ബത്തേരി: നിർദിഷ്‌ട തലശ്ശേരി-മൈസൂർ റെയിൽവേ പാതയുടെ ആകാശ സർവേക്ക് ബത്തേരിയിൽ തുടക്കം. അടുത്ത രണ്ട് ദിവസത്തിനകം പാതയുടെ ഹെലിബോൺ ജ്യോഗ്രഫിക്കൽ സർവേ ആരംഭിക്കാനാണ് തീരുമാനം. കൊങ്കൺ റെയിൽവേ കോർപറേഷന് വേണ്ടി ഹൈദരാബാദ് ആസ്‌ഥാനമായ നാഷണൽ ജ്യോഗഫിക് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടപടികൾ ആരംഭിക്കുന്നത്. സർവേ നടപടികൾ ഒരുമാസം നീണ്ടുനിക്കും. സർവേക്കായി ഏതാനും വാഹനങ്ങളും ജീവനക്കാരും ഇന്നലെ എത്തി. ഹെലികോപ്റ്ററുകൾ ഇന്നെത്തും.

ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക് സർവേയുടെ ബേസ് ഗ്രൗണ്ട് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടും ഹെലിപ്പാഡുമാണ്. ഹെലിപാഡും ഗ്രൗണ്ടും കഴിഞ്ഞ ദിവസം വേലികെട്ടി തിരിച്ച് പൊതുജനങ്ങൾക്കുള്ള പ്രവേശനം ഒരുമാസത്തേക്ക് വിലക്കിയിരുന്നു. ഇവിടെ നടന്നിരുന്ന ഡ്രൈവിങ് ടെസ്‌റ്റുകൾ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്ക് മോട്ടോർ വാഹന വകുപ്പ് മാറ്റിയിരുന്നു. വർഷങ്ങളായി പ്രദേശവാസികൾ പൊതു കളിസ്‌ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ട് കൂടിയാണിത്.

ഗ്രൗണ്ട് കളിസ്‌ഥലമായി തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി നാട്ടുകാരിൽ ചിലർ പ്രതിഷേധവുമായി എത്തിയതോടെ നഗരസഭയും നാട്ടുകാരുടെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പകരം മറ്റൊരു കളിസ്‌ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹെലിബോൺ സർവേക്ക് ശേഷം തലശ്ശേരി-മൈസൂർ റെയിൽപ്പാതയുടെ അന്തിമ റൂട്ടിന് അംഗീകാരമാകും. വനമേഖലകൾ പരമാവധി ഒഴിവാക്കുന്നതിനാൽ കബനീതീരം വഴിയുള്ള പാതയാണ് പരിഗണനയിലുള്ളത്. തലശ്ശേരിയിൽ നിന്നുള്ള റെയിൽവേപ്പാത മാനന്തവാടി, മീനങ്ങാടി, കേണിച്ചിറ തുടങ്ങിയ ഭാഗങ്ങളിലൂടെ കബനീതീരം വഴിയാണ് മൈസൂരിലെത്തുക.

Most Read: സഞ്‌ജിത്തിന്റെ കൊലപാതകം; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE