വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്‌റ്റിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
എംഡിഎംഎയ്‌ക്ക് പുറമേ കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഡയസ്‍പാം ഗുളികകൾ എന്നിവയുമായും ഇവരിൽ നിന്ന് പിടിച്ചതായി എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ജിഷാദ് വയനാട്ടിലും കോഴിക്കോടുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഷഹീറും മുമ്പ് മയക്കുമരുന്ന് കേസുകളിൽ പിടിയിലായിട്ടുണ്ട്.
Read Also: ഗോഡ്‌സെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന; അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍