അഹമ്മദാബാദ്: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹിന്ദുസേന സ്‌ഥാപിച്ച പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകർത്തത്.
ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്സെയെ തൂക്കി കൊന്നതിന്റെ 72ആം വര്‍ഷമായിരുന്നു തിങ്കളാഴ്‌ച. ഇതോടനുബന്ധിച്ചാണ് ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ ‘ആദരം അര്‍പ്പിച്ചത്’.
കഴിഞ്ഞ ഓഗസ്‍റ്റിൽ തന്നെ ജാംനഗറിൽ ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ പ്രതിമ സ്‌ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്‌ഥലം കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുമതി നല്‍കാതിരുന്ന പശ്‌ചാത്തലത്തിലാണ് ഹനുമാന്‍ ആശ്രമത്തില്‍ പ്രതിമ സ്‌ഥാപിച്ചത്.
കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് പ്രതിമ സ്‌ഥാപിച്ചത്. ‘നാഥുറാം അമര്‍ രഹേ’ എന്ന മുദ്രാവാക്യവും ഇവർ മുഴക്കിയിരുന്നു.
പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പാറക്കല്ല് കൊണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകര്‍ത്ത് താഴെ ഇടുകയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡണ്ട് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകര്‍ത്തത്.
#Gujarat. A day after a group of leaders from Hindu Sena installed a bust of Nathuram Godse at a temple in Jamnagar, city Congress chief Digubha Jadeja demolished it saying how could statue of an “anti-national”, who killed Mahatma Gandhi, be erected in the country @DeccanHerald pic.twitter.com/W4eMWjwGfe
— satish jha. (@satishjha) November 16, 2021
Most Read: വിജയ്‌ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
ഹോ. .. ദുഷ്ടരേ. . . ആ പാവം പ്രതിമ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാ. . .. എന്തൊരു ലോകം. ..