ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി.
വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം ഭീഷണി വ്യാജമാണ് എന്ന് പോലീസ് അറിയിച്ചു.
തമിഴ്‌നാട് പോലീസ് കൺട്രോൾ റൂമിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്‌ഥലത്ത് എത്തുകയും തിരച്ചിൽ നടത്തുകയും ചെയ്‌തു.
കഴിഞ്ഞ വർഷം സാലിഗ്രാമിലുള്ള നടന്റെ വീടിന് നേരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു.
Most Read: ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ