ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ

By Web Desk, Malabar News
P Sathidevi About Sex Education In School
Ajwa Travels

കോഴിക്കോട്: ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്‍ത്രം ധരിച്ച് ക്ളാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംസ്‌ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്‌ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിലൂടെ വ്യക്‌തമാക്കിയിരുന്നു. ചില കോളേജുകൾ അധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയത് ചർച്ചാ വിഷയമായതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെന്റും സ്‌ഥാപന മേധാവികളും അടിച്ചേൽപ്പിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി കേരള സർക്കാർ ഉത്തരവിറക്കിയിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു സർക്കാരിന്റെ ഉത്തരവ്.

പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ 2014ൽ പുതിയ സർക്കുലറും ഇറക്കിയിരുന്നു. അധ്യാപകർക്ക് മേൽ യാതൊരു വിധ ഡ്രസ് കോഡ‍ും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്‌തമാക്കുന്നതായിരുന്നു ഉത്തരവും സർക്കുലറും.

എന്നാൽ സാരി അടിച്ചേൽപ്പിക്കുന്ന സ്‌ഥാപനങ്ങളുണ്ടെന്ന പരാതി ഇന്നും വ്യാപകമാണ്. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയർന്ന പരാതിയിൻമേലാണ് ഇപ്പോൾ സർക്കാർ വീണ്ടും നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്.

Entertainment News: അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE