Tag: wayanad news
തേയില തോട്ടത്തിന് സമീപം കടുവ; 7 ഇടങ്ങളിൽ ക്യാമറ സ്‌ഥാപിച്ച് വനപാലകർ
വയനാട് : ജില്ലയിലെ നെല്ലാക്കോട്ടക്ക് സമീപം തേയില തോട്ടത്തിൽ കടുവ ഇറങ്ങിയതോടെ ഭീതിയിലായി നാട്ടുകാരും തോട്ടം തൊഴിലാളികളും. ഇതോടെ നിരീക്ഷണം ശക്‌തമാക്കുന്നതിനായി തേയില തോട്ടത്തിന്റെ 7 ഭാഗങ്ങളിലായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ ക്യാമറകൾ സ്‌ഥാപിച്ചു.
കഴിഞ്ഞ...
കൊളവള്ളി വയലിൽ കൃഷി ഇറക്കുന്നതിന് വിലക്ക്; വനം വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം
പുൽപ്പള്ളി: ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കൃഷി ഇറക്കുന്ന വയലിൽ വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്നുള്ള വയലിൽ കൃഷി ഇറക്കുന്നതിനാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. വനം വകുപ്പിന്റെ...
യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ
കല്‍പ്പറ്റ: അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. മേപ്പാടി കുന്നമ്പറ്റയില്‍ നിന്ന് ഇവര്‍ മഞ്ഞപ്പാറയില്‍ എന്തിന് വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കള്‍ക്കും അറിയില്ല....
ബത്തേരി കോഴക്കേസ്; ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു
വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചാണ്...
പെരിന്തൽമണ്ണയിൽ നിന്നും 61 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടി
പെരിന്തൽമണ്ണ: വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്നതിന് കൊണ്ടുപോകുക ആയിരുന്ന 61 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ പിടികൂടി. മതിയായ രേഖകൾ ഇല്ലാത്ത അളവിൽ കൂടുതലുള്ളതുമായ വെള്ളി ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും...
വീട്ടമ്മയായ യുവതി ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍
കല്‍പ്പറ്റ: കാണാതായ വീട്ടമ്മയായ യുവതിയെ വീടിനടുത്തുള്ള ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്‌ജു (29) വാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ സമീപവാസിയാണ് മൃതദേഹം ആദ്യം...
ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ; ജില്ലയിൽ നിന്ന് 601 പേർ പരീക്ഷ എഴുതും
വയനാട്: ഈ മാസം 26ന് നടക്കുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ നിന്ന് 601 പേർ പരീക്ഷയെഴുതും. സാക്ഷരതാ മിഷനാണ് പരീക്ഷ നടത്തുന്നത്. പ്ളസ് വൺ, പ്ളസ് ടു ഫൈനൽ പരീക്ഷയും...
വയനാട് കാപ്പംകൊല്ലിയിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനശല്ല്യത്തിൽ പൊറുതിമുട്ടി കർഷകർ. പുഴമൂല, ആനക്കാട്, ഇരുപത്തിരണ്ട് തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുഴമൂല ക്ഷേത്രത്തിന് സമീപത്താണ് കാട്ടാനകൾ ഇറങ്ങിയത്. പ്രദേശത്ത് വ്യാപക നാശനഷ്‌ടങ്ങളാണ്...






































