പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 3 പേർ അറസ്‌റ്റിൽ

By Team Member, Malabar News
Pocso case arrest
Representational Image
Ajwa Travels

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. എട്ടാം നമ്പർ പാടിയിലെ ചെമ്പൻ അബ്‌ദുൽ അസീസ്(49), ബത്തേരി കണാരക്കണ്ടി കെഎം നൗഷാദ്(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ റാഷിദ് ഖൈരി(46) എന്നിവരാണ് അറസ്‌റ്റിലായത്.

തലപ്പുഴ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. നിലവിൽ മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.

Read also : കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE