ഏഷ്യൻ ഗെയിംസ്; അമ്പെയ്‌ത്തിൽ ഇന്ത്യക്ക് ഇരട്ട സ്വർണമെഡൽ

അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണം നേടിയതിന് പിന്നാലെ കോമ്പൗണ്ട് മിക്‌സസ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി.

By Senior Reporter, Malabar News
Asian Games 2026

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 11ആം ദിനത്തിൽ ഇന്ത്യക്ക് സ്വർണത്തോടെ തുടക്കം. അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണം നേടിയതിന് പിന്നാലെ കോമ്പൗണ്ട് മിക്‌സസ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി. ദക്ഷിണ കൊറിയക്കെതിരെ സഹിൽ- തനിപർത്തി ചികിത സഖ്യമാണ് ഇന്ത്യക്കായി മെഡൽ നേടിയത്.

നേരത്തെ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ഫൈനലിൽ ഒന്നാം സീഡുകളായ ചൈനയെ തകർത്ത് തങ്ങളുടെ ഏഷ്യൻ ഗെയിംസ് ചാംപ്യൻപട്ടം നിലനിർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചു. ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, തനിപർത്തി ചികിത എന്നിവരടങ്ങിയ ടീമാണ് ഇത്തവണത്തെ ഗെയിംസിലെ ഇന്ത്യയുടെ ഏഴാം സ്വർണമെഡൽ സ്വന്തമാക്കിയത്.

വനിതാ സ്‌ക്വാഷ് ടീം ഇനത്തിലും ഇന്ത്യ മെഡലുറപ്പിച്ചു. അനാഹത്ത്- തൻവി സഖ്യം സിംഗപ്പൂരിനെ 2-0ന് തോൽപ്പിച്ച് സെമി ഫൈനലിൽ കടന്നു. വനിതാ ജൂഡോയിൽ ഇന്ത്യൻ താരം അസ്‌മിത ഡെ ക്വാർട്ടർ ഫൈനലിൽ കടന്നു. 48 കിലോ വിഭാഗത്തിൽ വിയറ്റ്‌നാം ജുഡോകയെ കീഴടക്കിയാണ് ഓപ്പണിങ് റൗണ്ടിൽ അസ്‌മിതയുടെ കുതിപ്പ്. ആകെ ഏഴ് സ്വർണവും 21 വെള്ളിയും 25 വെങ്കലവുമുള്ള ഇന്ത്യ ആകെ 53 മെഡലുകളുമായി ഒമ്പതാം സ്‌ഥാനത്താണ്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE