പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
wayanad local
Representational Image
Ajwa Travels

കൽപ്പറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഷബീർ അസീസിനെ (34)യാണ് നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്‌തിയുടെ വീട്ടുപരിസരത്തുള്ള പച്ചക്കറി തോട്ടത്തിൽ നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ വളർത്തുന്നതായി കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്‌പി വി റജികുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിയെ പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്‌ഐ വിപി സിറാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Read Also: ഇന്ധനവില; രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE