Tag: wayanad news
ജില്ലയിൽ കോഴിയിറച്ചിക്ക് വില കുറയുന്നു
വൈത്തിരി: 240 രൂപ വരെ ഉയർന്ന കോഴിയിറച്ചി വില കുറയുന്നു. ഇന്നലെ ജില്ലയിൽ പലയിടത്തും 120 മുതൽ 130 വരെയാണ് കോഴിയിറച്ചിയുടെ വില. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോൾ ആവശ്യത്തിന് കോഴികൾ എത്തുന്നുണ്ടെന്ന് കോഴിക്കട ഉടമകൾ പറഞ്ഞു....
കാട്ടാനഭീതിയിൽ പെരുങ്കോട; ജനവാസ മേഖലയിൽ ഇറങ്ങിയത് 19 കാട്ടാനകൾ
വയനാട് : ജില്ലയിലെ പെരുങ്കോട പ്രദേശത്ത് ജനങ്ങളെ ഭീതിയിലാക്കി കാട്ടാനക്കൂട്ടം. ഇന്നലെയാണ് 19 കാട്ടാനകൾ ഉൾപ്പെട്ട സംഘം പ്രദേശത്ത് എത്തിയത്. കൽപറ്റ റേഞ്ചിലെ വനമേഖലയായ വണ്ണാത്തിമല ഭാഗത്ത് നിന്ന് ഇറങ്ങിയ ആനക്കൂട്ടം പെരുങ്കോടയിൽ...
വയനാട്ടിൽ ഓക്‌സിജനുമായി വന്ന വാഹനം മറിഞ്ഞ് അപകടം
കൽപ്പറ്റ: വയനാട് ചുണ്ടയിൽ ഓക്‌സിജനുമായി എത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയാണ് അപകടം.
എതിർദിശയിൽ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ...
രോഗവ്യാപനം രൂക്ഷമാകുമ്പോഴും തൊഴിലുറപ്പ് പണി നിർത്താതെ നൂൽപ്പുഴ
കൽപറ്റ: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി തുടരുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നിർത്തുന്നില്ലെന്ന് ആക്ഷേപം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത ദിവസമായ വെള്ളിയാഴ്‌ചയും പഞ്ചായത്തിൽ തൊഴിലുറപ്പ് പ്രവർത്തികൾ നടന്നിരുന്നു. കർണാടകയുമായി...
25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി
കൽപ്പറ്റ: വയനാട് കാവുമന്ദം കല്ലങ്കരി ഭാഗത്ത് നിന്നും 25 ലിറ്റർ വാഷും നാടൻ തോക്കും പിടികൂടി. സംഭവത്തിൽ ഉതിരം ചേരി വീട്ടിൽ ബാലൻ എന്നയാളുടെ പേരിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. ഇയാൾക്കെതിരെ ആയുധ...
തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ
കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...
വധുവിന് പ്രായപൂർത്തി ആയില്ല; വരനും വധൂവരൻമാരുടെ മാതാപിതാക്കളും പിടിയിൽ
വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ വരനെയും വരന്റെയും, പെൺകുട്ടിയുടെയും മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്‌തു. പോക്‌സോ നിയമം അനുസരിച്ച് ദേവാല പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് ദേവാല മൂച്ചികുന്നിലെ...
ബത്തേരി നഗരസഭ; നാളെ മുതൽ 10 ദിവസം അടച്ചിടാൻ ശുപാർശ
വയനാട് : കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബത്തേരി നഗരസഭ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ ചെയ്‌തു. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്‌ഥരുടെയും, ജനപ്രതിനിധികളുടെയും, രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെയും, വ്യാപാരികളുടെയും യോഗത്തിലാണ്...






































