ബത്തേരി നഗരസഭ; നാളെ മുതൽ 10 ദിവസം അടച്ചിടാൻ ശുപാർശ

By Team Member, Malabar News
batheri
Ajwa Travels

വയനാട് : കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബത്തേരി നഗരസഭ 10 ദിവസത്തേക്ക് അടച്ചിടാൻ ശുപാർശ ചെയ്‌തു. നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്‌ഥരുടെയും, ജനപ്രതിനിധികളുടെയും,  രാഷ്‌ട്രീയപാർട്ടി പ്രതിനിധികളുടെയും, വ്യാപാരികളുടെയും യോഗത്തിലാണ് ഇക്കാര്യം കളക്‌ടറോട് ശുപാർശ ചെയ്‌തത്‌.

നാളെ മുതൽ 10 ദിവസം നഗരസഭ പൂർണമായും അടച്ചിടാനാണ് ശുപാർശ ചെയ്‌തിരിക്കുന്നത്‌. ഇന്ന് അവസാന ദിവസ എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാലാണ് നാളെ മുതൽ അടച്ചിടാനുള്ള തീരുമാനം എടുത്തത്. അതേസമയം തന്നെ അവശ്യ സാധനങ്ങളായ പലചരക്ക്, പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാറിമാറി 50 ശതമാനം വീതം തുറന്ന് പ്രവർത്തിപ്പിക്കാം.

കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തീരുമാനിക്കുന്നതിൽ ഇന്ന് കൂടുതൽ വ്യക്‌തത ഉണ്ടാകും. കൂടാതെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ പൊതു ഗതാഗത സംവിധാനവും അടുത്ത ദിവസങ്ങളിൽ നിലയ്‌ക്കും.

Read also : ആയുഷ് 64; കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE