ആയുഷ് 64; കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് മന്ത്രാലയം

By News Desk, Malabar News
Malappuram-covid cases
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്ത ഔഷധമാണ് ആയുഷ് 64.

ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട് പുറത്തുവിട്ടു. ആയുഷ് 64ന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും വിലയിരുത്തുന്നതിന് വേണ്ടി ക്ളിനിക്കല്‍ ട്രയലുകള്‍ നടത്തിയിരുന്നു. ഗുരുതരമല്ലാത്ത കോവിഡ് രോഗികളില്‍ ആയുഷ് 64 എത്രത്തോളം ഫലപ്രദമാണെന്ന പഠനമാണ് നടത്തിയത്.

Kerala News: കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE