കോവിഡ് നിയന്ത്രണങ്ങൾ; സമയം പുനഃക്രമീകരിച്ച് കൊച്ചി മെട്രോ

By Team Member, Malabar News
kochi metro
Ajwa Travels

കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു. കോവിഡിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെട്രോ സമയം പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. നിലവിലത്തെ തീരുമാനപ്രകാരം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മണി മുതൽ രാത്രി 10 വരെയും, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയുമായിരിക്കും കൊച്ചി മെട്രോ സർവീസ് നടത്തുക.

കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മെട്രോ സമയത്തിൽ മാറ്റം കൊണ്ടുവരാനുള്ള തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിനം രോഗബാധിതരുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ രോഗവ്യാപനം കുറക്കുന്നതിനായി സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read also : കോവിഡ് രണ്ടാം വ്യാപനം; കേന്ദ്ര സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE