Tag: Wild Boar attack
കാട്ടുപന്നിക്കൂട്ടം സ്‌കൂട്ടറിൽ ഇടിച്ചു; തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പാലോട് റോഡിന് കുറുകെ ഓടിയ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്‌ക്ക് മൂന്നുമണിയോടെ ഇടിഞ്ഞാർ റോഡിലായിരുന്നു അപകടം. നിസ (43) എന്ന യുവതിക്കാണ് പരിക്കേറ്റത്....
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; റിപ്പോർട് തേടി വനംമന്ത്രി
കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്‌ഥലത്ത് വെച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പിന്റെ...
പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
രാവിലെ എട്ടുമണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി...
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്
പാലക്കാട്: ജില്ലയിലെ കുഴൽമന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തിൽ കൃഷ്‌ണന്റെ ഭാര്യ തത്തയ്‌ക്കാണ് (61) പരിക്കേറ്റത്. വീടിന് പിന്നിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇവരുടെ...
തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ജില്ലയിലെ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട.അധ്യാപികക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം നടുവാനിയിൽ 74 കാരിയായ ക്രിസ്‌റ്റീനക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം...
കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. പോർങ്ങോട്ടൂർ ദേവസ്വം ക്ളർക്ക് രാധാകൃഷ്‌ണൻ ഉണ്ണികുളം(54), മകൻ അരുൺ ശങ്കർ ആർകെ (27) എന്നിവർക്കാണ് പരിക്കേറ്റത്. പൊയിലങ്ങാടിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്
പാലക്കാട്: കാട്ടുപന്നി ആക്രമണത്തിൽ പാലക്കാട് മൂന്ന് കുട്ടികൾക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുലരളീധരന്റെ ചെറുമകൾ അമേയ, സമീപവാസിയായ അയാൻ, അനന്തകൃഷ്‌ണൻ എന്നിവർക്കാണ്...
ഓട്ടോയിൽ കാട്ടുപന്നിയിടിച്ചു അപകടം; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം
പാലക്കാട്: സ്‌കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ കാട്ടുപന്നിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വനിതാ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ സോണിയയാണ് (37) മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ്...