കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്

By Trainee Reporter, Malabar News
Wild boar attack in kozhikode
Representational Image
Ajwa Travels

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. പോർങ്ങോട്ടൂർ ദേവസ്വം ക്ളർക്ക് രാധാകൃഷ്‌ണൻ ഉണ്ണികുളം(54), മകൻ അരുൺ ശങ്കർ ആർകെ (27) എന്നിവർക്കാണ് പരിക്കേറ്റത്. പൊയിലങ്ങാടിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം. തലക്കും കാലിനും പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിൽസയിലാണ്.

ജോലി സ്‌ഥലത്തേക്ക്‌ മകനെ യാത്രയാക്കുന്നതിനായി പുലർച്ചെ 4.30ന് താമരശേരി കെഎസ്ആർടിസി സ്‌റ്റാൻഡിലേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടിയത്. അതിവേഗത്തിൽ മുന്നിൽ വന്നു ചാടിയ കാട്ടുപന്നിയെ ഇടിച്ച സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇരുവർക്കും തലക്കാണ് സാരമായി പരിക്കേറ്റത്.

Most Read| കപ്പലുകൾ അക്രമിക്കുന്നവർ ഏത് ആഴക്കടലിൽ ആയാലും ഇന്ത്യ കീഴ്‌പ്പെടുത്തും; രാജ്‌നാഥ്‌ സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE