പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്

By Trainee Reporter, Malabar News
Wild boar attack in kozhikode
Representational Image
Ajwa Travels

പാലക്കാട്: കാട്ടുപന്നി ആക്രമണത്തിൽ പാലക്കാട് മൂന്ന് കുട്ടികൾക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുലരളീധരന്റെ ചെറുമകൾ അമേയ, സമീപവാസിയായ അയാൻ, അനന്തകൃഷ്‌ണൻ എന്നിവർക്കാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്റെ എതിർവശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് വിറകു ശേഖരിക്കാൻ പോയ സ്‌ത്രീകൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒരു സ്‌ത്രീയുടെ കൈവിരൽ കാട്ടുപന്നി കടിച്ചുമുറിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിൽസ തേടി.

Most Read| ഷൗക്കത്തിനെതിരെ നടപടി ഉണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും; എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE