ഓട്ടോയിൽ കാട്ടുപന്നിയിടിച്ചു അപകടം; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
Wild boar-palakkad
Representational Image
Ajwa Travels

പാലക്കാട്: സ്‌കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ കാട്ടുപന്നിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വനിതാ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ സോണിയയാണ് (37) മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഓടംതോട് ഭാഗത്ത് നിന്ന് നാല് വിദ്യാർഥികളുമായി സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം.

കരിങ്കയം പള്ളിക്ക് സമീപം വെച്ച് പന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന നാലുകുട്ടികളിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കുട്ടികൾക്ക് മംഗലംഡാമിലെ ഹെൽത്ത് വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിൽസ നൽകി. അഭയ അഭിലാഷ്, അനയ അഭിലാഷ്, ടോമിലിൻ എന്നിവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

Most Read: ഏക സിവിൽ കോഡ്; കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാട് ഇല്ലാത്തതിനാൽ- എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE