Tag: wild elephant attack Kerala
പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വൻ അപകടം ഒഴിവായി
ഇടുക്കി: പീരുമേട്ടിൽ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. വിദ്യാർഥികൾ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ബസ് കാത്തുനിന്ന മരിയാഗിരി സ്‌കൂളിലെ കുട്ടികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ബുധനാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു...
കാട്ടാനശല്യം; മലയാറ്റൂരിൽ പ്രതിഷേധം- കളക്‌ടർ സ്‌ഥലത്ത് എത്തണമെന്ന് നാട്ടുകാർ
കൊച്ചി: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ മലയാറ്റൂരിലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. രാവിലെ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിച്ച് കൊണ്ടുപോയിരുന്നു. എന്നാൽ, സ്‌ഥലത്ത് തടിച്ചുകൂടിയ തദ്ദേശ പ്രതിനിധികൾ അടക്കമുള്ള നാട്ടുകാർ...
പാലക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് കാട്ടാന ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം. മാതൃഭൂമി പാലക്കാട് ബ്യൂറോ ക്യാമറാമാൻ എവി മുകേഷാണ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിക്ക് മലമ്പുഴ വേനോലി...
ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്ന് കൈമാറും; ഒറ്റയാനെ വെടിവെച്ച് കൊല്ലാൻ ശുപാർശ
പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക...
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, ദേവികുളത്ത് പടയപ്പ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനശല്യം അതിരൂക്ഷം. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് നാശം വിതയ്‌ക്കുന്നത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ആക്രമിച്ചത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന...
കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; തുരത്താൻ ശ്രമിച്ച് നാട്ടുകാർ
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്‌ച രാവിലെ ഏഴിനാണ് സംഭവം.
പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്‌ഥലത്തെത്തിയിരുന്നു. നിലവിൽ ആന...




































